കാറിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; പെരുമ്പാവൂരിൽ 90 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ

Update: 2025-09-07 11:24 GMT

പെരുമ്പാവൂർ: കാറിൽ കടത്തുകയായിരുന്ന 90 കിലോ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പോലിസ് പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ജലംഗി സ്വദേശി ആഷിക്  (27), നാദിയ സ്വദേശി അലംഗീർ സർദാർ (25), സാഹെബ് നഗർ സ്വദേശി സൊഹൈൽ റാണ (20) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ എക്സൈസ് സംഘമാണ് വാഹനം തടഞ്ഞ് പരിശോധന നടത്തിയത്. കാറിനുള്ളിൽ പ്രത്യേകമായി ഒരുക്കിയിട്ടിരുന്ന സ്ഥലത്ത് കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു.
പേരാമ്പ്ര, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ വിതരണം ചെയ്യാനായാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രാഥമിക പരിശോധനയിൽ നിന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു. പിടിയിലായ മൂന്ന് പേരെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി എക്സൈസ് ഓഫീസിലേക്ക് കൊണ്ടുപോയി.

Tags: