രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം; പിതാവ് ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍

Update: 2025-10-26 10:06 GMT

കോട്ടയം: കോട്ടയം കുമ്മനത്ത് രണ്ടര മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാനുള്ള ശ്രമത്തിനിടെ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ പിതാവിനെയും ഇടനിലക്കാരനെയും കുഞ്ഞിനെ വാങ്ങാനെത്തിയ ആളെയുമാണ് അറസ്റ്റു ചെയ്തത്.

അസം സ്വദേശിയായ കുഞ്ഞിന്റെ പിതാവ് 50,000 രൂപയ്ക്കാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചത്. ഈരാറ്റുപേട്ടയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ് കുഞ്ഞിനെ വാങ്ങാനെത്തിയത്. വില്‍പ്പനയ്ക്കെതിരെ കുഞ്ഞിന്റെ മാതാവ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും, പിതാവ് അത് അവഗണിച്ചാണ് ഇടപാട് നടത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് യുവതി ജോലിസ്ഥലത്തെത്തി സഹപ്രവര്‍ത്തകരോട് വിവരം പങ്കുവച്ചതോടെ അവര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലിസ് സ്ഥലത്തെത്തി മൂവരെയും കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞ് സുരക്ഷിതനാണെന്നും തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു.

Tags: