കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സഹോദരനെ വധിക്കും; വിസ്മയയുടെ വീട്ടില്‍ വധഭീഷണിക്കത്ത്

Update: 2021-09-16 05:44 GMT

കൊല്ലം: ഭര്‍തൃപീഡനത്തെ തുടര്‍ന്ന് തൂങ്ങിമരിച്ച കൊല്ലം നിലമേല്‍ സ്വദേശി വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വിസ്മയയുടെ സഹോദരനെ വധിക്കുമെന്നാണ് ഭീഷണി. പത്തനംതിട്ടയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍, വിസ്മയയുടെ അവസ്ഥ തന്നെ സഹോദരനുമുണ്ടാകുമെന്നും ഭീഷണിയുണ്ട്.

കേസില്‍ നിന്ന് പിന്മാറണമെന്നും അതിന് പണം നല്‍കാമെന്നും കത്തില്‍ പരാമര്‍ശമുണ്ട്. പിതാവ് ത്രിവിക്രമന്‍ നായര്‍ കത്ത് ചടയമംഗലം പോലിസ് കൈമാറി. 

വിസ്മയ കേസില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Tags: