ആഫ്രിക്കന്‍ മുഷിയുടെ ഭീഷണി : പിടിച്ച് ഒഴിവാക്കാനുള്ള നീക്കവുമായി വനംവകുപ്പ്

തേക്കടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷര്‍മെന്‍ ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റിയുടെ (ഇഡിസി) സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്

Update: 2021-03-21 11:54 GMT

തേക്കടി: കേരളത്തില്‍ ഒരു കാലത്ത് മത്സ്യകൃഷിയുടെ പേരില്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്ന ആഫ്രിക്കന്‍ മുഷി തനതുമത്സ്യ സമ്പത്തിന് കടുത്ത ഭീഷണിയാണെന്ന് അധികൃതര്‍ ഒടുവില്‍ തിരിച്ചറിയുന്നു. തനതുമത്സ്യ സമ്പത്തിനു ഭീഷണിയായ അഫ്രിക്കന്‍ മുഷിയെ പെരിയാര്‍ തടാകത്തില്‍ നിന്നും പിടികൂടി ഒഴിവാക്കാന്‍ വനം വകുപ്പ് ശ്രമം തുടങ്ങി. 54 ഇനം മത്സ്യങ്ങളാണു പെരിയാര്‍ കടുവ സങ്കേതത്തിലെ തടാകത്തിലുള്ളത്. ഇതില്‍ 7 ഇനങ്ങള്‍ ഇവിടെ മാത്രം കാണപ്പെടുന്നവയാണ്. ആഫ്രിക്കന്‍ മുഷിയുടെ വംശവര്‍ധന ഈ മത്സ്യസമ്പത്തിനു കടുത്ത വെല്ലുവിളിയാണ്.


തേക്കടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷര്‍മെന്‍ ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റിയുടെ (ഇഡിസി) സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ഏറ്റവും കൂടുതല്‍ ആഫ്രിക്കന്‍ മുഷിയെ പിടികൂടുന്ന ഇഡിസി അംഗത്തിന് പ്രത്യേക ഉപഹാരവും നല്‍കും. ഈ മാസം 16 മുതല്‍ 21 വരെയാണ് ആഫ്രിക്കന്‍ മുഷിയെ പിടിക്കുന്ന പ്രത്യേക പദ്ധതി നടക്കുന്നത്. ലോക വനദിനത്തിന്റെ മുന്നൊരുക്കമായാണ് ഇത്തരത്തിലൊരു പദ്ധതിക്കു തേക്കടിയില്‍ തുടക്കം കുറിച്ചത്. ആദ്യ 3 ദിവസങ്ങളിലായി 475 കിലോഗ്രാം ആഫ്രിക്കന്‍ മുഷിയെ തടാകത്തില്‍ നിന്ന് പിടികൂടി.




Tags:    

Similar News