പിഎന്‍ജി ഉള്ളവര്‍ക്ക് ഇനി എല്‍പിജി സിലിണ്ടര്‍ ഇല്ല; കേന്ദ്രത്തിന്റെ പുതിയ തീരുമാനം
ന്യൂഡല്‍ഹി: പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പിഎന്‍ജി) കണക്ഷന്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ എല്‍പിജി സിലിണ്ടറുകള്‍ അനുവദിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പ്രഖ്യാപിച്ചു. ഒരേ സമയം രണ്ടു തരത്തിലുള്ള പാചകവാതക കണക്ഷനുകള്‍ കൈവശം വയ്ക്കുന്നത് ഒഴിവാക്കുന്നതിനായാണ് ഈ തീരുമാനം.
പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പിഎന്‍ജി സൗകര്യമുള്ള വീടുകളില്‍ ഇനി പുതിയ എല്‍പിജി കണക്ഷനുകള്‍ അനുവദിക്കില്ല. നിലവില്‍ പിഎന്‍ജിയും എല്‍പിജിയും ഒരുമിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ എല്‍പിജി കണക്ഷന്‍ ഉടന്‍ തന്നെ സറണ്ടര്‍ ചെയ്യണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് രാജ്യത്ത് ഉയര്‍ന്നിരിക്കുന്ന പാചകവാതക പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.