സവാള മോഷ്ടിച്ചവരെ അറസ്റ്റു ചെയ്തു
മോഷ്ടിച്ചവയില്‍ രണ്ട് ലക്ഷം വിലവരുന്ന 49 സവാള ചാക്കുകള്‍ മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
പൂനെ: കര്‍ഷകനില്‍ നിന്നും സവാള മോഷ്ടിച്ച നാലുപേര്‍ പിടിയിലായി. 58 ചാക്ക് സവാളയാണ് നാലംഗസംഘം മോഷ്ടിച്ചത്. ഇതിന് ഇപ്പോഴത്തെ വില പ്രകാരം 2.35 ലക്ഷം വരും. ഒക്ടോബര്‍ 21നാണ് പൂനെയിലെ കര്‍ഷകന്റെ 58 കിലോ ചാക്ക് സവാള മോഷണം പോയത്. രാത്രി എത്തിയ നാലംഗ സംഘം സവാള ചാക്കുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ പൂട്ട് തകര്‍ത്താണ് അകത്തു കയറിയത്. മോഷ്ടിച്ചവയില്‍ രണ്ട് ലക്ഷം വിലവരുന്ന 49 സവാള ചാക്കുകള്‍ മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഒന്‍പതു ചാക്ക് സവാള വില്‍പന നടത്തി.
സവാള കിലോയ്ക്ക് 75 രൂപയിലധികമാണ് വില. മൊത്തകച്ചവടക്കാര്‍ക്ക് 25 ടണ്‍വരെയും സൂക്ഷിക്കാം. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാന്‍ കര്‍ശന പരിശോധനകള്‍ നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.