'സമസ്തയില്‍ നിന്ന് വിട്ടുപോയവര്‍ തിരികെ വരണം': ജിഫ്രി തങ്ങള്‍

Update: 2026-02-08 17:09 GMT

കാസര്‍കോട്: സുന്നി ഐക്യത്തിന് ആഹ്വാനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയില്‍ നിന്ന് വിട്ടുപോയവര്‍ തിരികെ വരണം. സമസ്തയില്‍ നിന്ന് താത്കാലികമായി വിട്ടുനിന്നവരും പ്രശ്നങ്ങള്‍ പരിഹരിച്ച് തിരിച്ചുവരണമെന്നും ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു. കാന്തപുരത്തിന്റേയും സിഐസിയുടേയും പേരെടുത്ത് പറയാതെയായിരുന്നു ജിഫ്രി തങ്ങളുടെ പ്രസംഗം. കാസര്‍കോട് കുണിയയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്തയില്‍ നിന്ന് വിട്ടുപോയ സുന്നിസംഘടനകള്‍ മാതൃസംഘടനയിലേക്ക് തിരിച്ചുവരണമെന്നാണ് ജിഫ്രി തങ്ങള്‍ പറഞ്ഞത്. സമസ്ത വിളിച്ചാല്‍ വരും എന്ന് മാത്രമല്ല പോകേണ്ട എന്ന് പറഞ്ഞാല്‍ പോകുകയുമില്ല. സമസ്തയുടെ വലുപ്പം എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. സമസ്തയെ നിസാരമാക്കാന്‍ ആരും മെനക്കെടരുത്. വേദനിപ്പിക്കാന്‍ ആരും മെനക്കെടരുതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്തയില്‍ നിന്ന് താത്കാലികമായി വിട്ടുനിന്നവരും പ്രശ്നങ്ങള്‍ പരിഹരിച്ച് തിരിച്ചുവരണമെന്നും ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു.

Tags: