തലക്കുള്ളില്‍ ചാണകമുള്ളവരാണ് പശുവിനെ ഗോമാതാവ് എന്നു പറയുന്നത്: ജസ്റ്റിസ് മാര്‍കണ്‌ഠേയ കട്ജു

'പശു കുതിരയില്‍ നിന്നോ നായയില്‍ നിന്നോ വ്യത്യസ്തമല്ലെന്ന് ഞാന്‍ കരുതുന്നു. ഇത് ഒരു മൃഗം മാത്രമാണ്. ഒരു മൃഗം എങ്ങനെ മനുഷ്യന്റെ അമ്മയാകും?

Update: 2021-02-23 17:41 GMT

ന്യൂഡല്‍ഹി: പശുവിനെ ഗോമാതാവായി കാണുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ സുപ്രിം കോടതി ജഡ്ജി മാര്‍കണ്‌ഠേയ കട്ജു. തലക്കുള്ളില്‍ ചാണകമുള്ളവരാണ് പശുവിനെ ഗോമാതാവ് എന്നു പറയുന്നത് എന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ അഭിപ്രായപ്പെട്ടു.


'പശു കുതിരയില്‍ നിന്നോ നായയില്‍ നിന്നോ വ്യത്യസ്തമല്ലെന്ന് ഞാന്‍ കരുതുന്നു. ഇത് ഒരു മൃഗം മാത്രമാണ്. ഒരു മൃഗം എങ്ങനെ മനുഷ്യന്റെ അമ്മയാകും? ചാണകം നിറച്ച തലയുള്ളവര്‍ മാത്രമേ പശുവിനെ 'ഗോമാത' എന്ന് വിളിക്കുകയും ആരാധിക്കുകയും ചെയ്യുകയുള്ളൂ. ചില ആളുകള്‍ പറയുന്നത് പശു ഒരു അമ്മയാണെന്ന്, അത് കുടിക്കാന്‍ പാല്‍ നല്‍കുന്നു എന്നാണ്. എന്നാല്‍ ആടുകള്‍, എരുമകള്‍, ഒട്ടകങ്ങള്‍, യാക്കുകള്‍, മാന്‍ മുതലായവയുടെ പാലും മനുഷ്യര്‍ കുടിക്കുന്നു. ഇവരെല്ലാം നമ്മുടെ അമ്മമാരെപ്പോലെ ആരാധിക്കപ്പെടേണ്ടതുണ്ടോ?


മറ്റുചിലര്‍ പറയുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായതിനാല്‍ പശുക്കളെ ആരാധിക്കണം എന്നാണ്. എന്നാല്‍ നമ്മുടെ സംസ്‌കാരത്തിലും ധാരാളം മാലിന്യങ്ങള്‍ ഉണ്ട്, ഉദാ. ജാതിവ്യവസ്ഥയും ദളിതരെ പുച്ഛത്തോടെ നോക്കുന്നതും നാം പുരോഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിരസിക്കണം. ലോകത്തിന്റെ 90% ഗോമാംസം കഴിക്കുന്നവരാണ്. അവരെല്ലാവരും ദുഷ്ടന്മാരാണോ, ഹിന്ദുക്കള്‍ മാത്രം സാധു സന്യാസികളാണോ?' എന്നാണ് കട്ജു ഫെയ്‌സ്ബുക്കില്‍ എഴുതിയത്.




Tags:    

Similar News