വരേണ്യവര്‍ഗ്ഗത്തിന് സാഷ്ടാംഗം ചെയ്യാത്തവര്‍ എക്കാലത്തും 'അപകടകാരികള്‍' ആയിരുന്നു; സധൈര്യം നിലപാട് പറഞ്ഞ് മഅ്ദനി

മര്‍ദ്ദകര്‍ക്ക് മര്‍ദ്ദിതന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഒരു തൂക്കുമരം മാത്രം ആണ്...വിശ്വാസി അത് പുഞ്ചിരിയോടെ സ്വീകരിക്കുക തന്നെ ചെയ്യും

Update: 2021-04-05 17:11 GMT

കോഴിക്കോട്: അപകടകാരിയായ മനുഷ്യനാണെന്ന് തന്നെ കുറിച്ചു പറഞ്ഞ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക് ഫെയ്‌സ്ബുക്കിലൂടെ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മറുപടി. 'വരേണ്യവര്‍ഗത്തിനും അവരുടെ വിനീത വിധേയര്‍ക്കും മുന്നില്‍ സാഷ്ടാംഗം ചെയ്യാന്‍ തയ്യാറല്ലാത്തവര്‍ എക്കാലത്തും 'അപകടകാരികള്‍' ആയിരുന്നു. ചരിത്രം സാക്ഷി!!! മര്‍ദ്ദകര്‍ക്ക് മര്‍ദ്ദിതന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഒരു തൂക്കുമരം മാത്രം ആണ്...വിശ്വാസി അത് പുഞ്ചിരിയോടെ സ്വീകരിക്കുക തന്നെ ചെയ്യും. അതിനും ചരിത്രം സാക്ഷി തന്നെയാണ്!!!' എന്നാണ് പിഡിപി ചെയര്‍മാന്‍ എഫ്ബിയില്‍ കുറിച്ചത്.


ഗുരുതര വൃക്ക, ഹൃദയരോഗങ്ങളുണ്ടെന്നും കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ബംഗളുരു സുരക്ഷിതമല്ലെന്നും സ്വദേശത്തു ചികിത്സ തുടരാന്‍ അനുവദിക്കണമെന്നുമുള്ള അപേക്ഷയോടെ മഅദനി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. അപ്പോഴാണ് തികച്ചും അസാധാരണമായ പരാമര്‍ശത്തോടെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് മഅ്ദനിയുടെ അപേക്ഷ മാറ്റിവെച്ചത്.


ഗുരുതരമായി രോഗം ബാധിച്ച മഅ്ദനി ബംഗളൂരു ബെന്‍സന്‍ ടൗണില്‍ വീട് വാടകക്കെടുത്താണ് താമസിക്കുന്നത്. മൂത്രാശയരോഗത്തിനു ശസ്ത്രക്രിയ ആവശ്യമായതിനാലാണ് അദ്ദേഹം കൊല്ലത്ത് ചികിത്സ തേടുന്നതിന് അനുമതിക്കായി സുപ്രിം കോടതിയെ സമീപിച്ചത്. കൊല്ലത്തെ ആശുപത്രിയില്‍ മികച്ച ചികിത്സ ലഭിക്കുമെന്നും ചിലലവ് കുറവാണ് എന്നും മഅ്ദനി ഹരജിയില്‍ പറഞ്ഞിരുന്നു. കണ്ണുകളൂടെ കാഴ്ച്ച കുറയുകയും ഗുരുതരമായി രോഗം ബാധിക്കുകയും ചെയ്ത അബ്ദുല്‍ നാസര്‍ മഅ്ദനി ചികിത്സക്കു വേണ്ടി ജാമ്യ വ്യവസ്ഥയില്‍ ഇളവു തേടി നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് അദ്ദേഹത്തെ അപകടകാരിയായ മനുഷ്യനെന്ന് സുപ്രിം കോടതി ജഡ്ജി വിശേഷിപ്പിച്ചത്.




Tags:    

Similar News