അക്രമങ്ങള്‍ക്ക് മുന്നില്‍ നിശബ്ദമായിരിക്കുന്നവരെ ഇനിയും തിരഞ്ഞെടുക്കരുതെന്ന് ഡോ. തസ്‌ലിം റഹ്മാനി

Update: 2021-03-22 12:22 GMT

മഞ്ചേരി: രാജ്യത്ത് അക്രമങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ മൗനം പാലിക്കുന്നവരെ ഇനിയും തിരഞ്ഞെടുക്കരുതെന്ന് എസ്ഡിപിഐ മലപ്പുറം ലോക്‌സഭ സ്ഥാനാര്‍ഥി ഡോ. തസ്‌ലിം റഹ്മാനി. മഞ്ചേരി ചെങ്ങണയില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറെ കാലമായി വോട്ട് ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. പ്രതീക്ഷയോടെ നാം തിരഞ്ഞെടുക്കാറുമുണ്ട്. രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്, പ്രത്യേകിച്ച് മുസ്‌ലിം സമൂഹം. അവരുടെ നിലനില്‍പ്പ് വരെ അപകടത്തിലാവുന്ന അവസ്ഥയിലാണ്. ഇത്തരം അപകടങ്ങള്‍ക്ക് കാരണമാവുന്ന നിയമങ്ങള്‍ പാര്‍ലമെന്റില്‍ ചുട്ടെടുക്കുമ്പോള്‍ നമ്മള്‍ പറഞ്ഞയച്ചവര്‍ നിശബ്ദമായിരിക്കുന്നു. സേട്ടു സാഹിബിനെയും ബനാത്ത് വാല സാഹിബിനെയും പറഞ്ഞയച്ചവരാണ് മലപ്പുറത്തുകാര്‍. അവര്‍ ഭീരുക്കളായിരുന്നില്ല. അവര്‍ നമ്മുടെ ശബ്ദമായിരുന്നു. എന്‍ആര്‍സിയും സിഎഎയും നടപ്പിലാക്കി. ഇപ്പോള്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പറയുന്നു. ആരും എതിര്‍പ്പുപറയുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നില്ല. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ധീരമായി നിലപാടെടുക്കുന്നവരെ പാര്‍ലമെന്റില്‍ പറഞ്ഞയക്കണം. ജീവന്‍ കൊടുത്തും ജനാധിപത്യത്തെ സംരക്ഷിക്കാന്‍ താനുണ്ടാകുമെന്നും തസ്‌ലിം റഹ്മാനി ഉറപ്പ് നല്‍കി.

സ്ഥാനാര്‍ഥിയുടെ പ്രസംഗം ലത്തീഫ് എടക്കര പരിഭാഷപ്പെടുത്തി. അഡ്വ. റഹീം, അക്ബര്‍ മഞ്ചേരി, ഹംസ മഞ്ചേരി സംസാരിച്ചു.

Tags:    

Similar News