തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ നല്‍കി

Update: 2020-07-14 16:05 GMT

തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് 201920 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വീല്‍ച്ചെയര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നല്‍കി. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍പ്പെട്ട പഞ്ചായത്തുകളിലെ ഗ്രാമസഭകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തിയാണ് 34 പേര്‍ക്ക് അനുയോജ്യമായ ഉപകരണങ്ങള്‍ നല്‍കിയത്. മൂന്നര ലക്ഷം രൂപ ചെലവഴിച്ചു നടപ്പാക്കിയ പദ്ധതിയില്‍ വീല്‍ ചെയര്‍, കൃത്രിമക്കാല്‍, ശ്രവണസഹായി, തെറാപ്പി മാറ്റ് തുടങ്ങി പതിനാറോളം ഉപകരണങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിമ്മി മറ്റത്തിപ്പാറ, ലീലമ്മ ജോസ്, കെ.വി.ജോസ്, സീന ഇസ്മയില്‍, സി.ഡി.പി.ഓ സിസിലിയാമ്മ മാത്യു, മെല്‍ഡാ ഡേവിഡ് തുടങ്ങിയവര്‍ പങ്കെടുത്തു. 

Similar News