ഇത്തവണ റിപബ്ലിക് ദിന ആഘോഷങ്ങളില്‍ രാഷ്ട്രത്തലവന്മാരില്ല

Update: 2021-01-14 14:06 GMT

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി വിദേശ രാഷ്ട്രത്തലവന്മാരും മുഖ്യാതിഥിയുമില്ലാത്ത ഒരു റിപബ്ലിക് ദിനാഘോഷമായിരിക്കും ഇത്തവണത്തേതെന്ന് ഉറപ്പായി. ഇത്തണ പുറത്തുനിന്നുള്ള അതിഥികളുണ്ടാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാജ് ശ്രീവാസ്തവ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ടാണ് വിദേശരാജ്യ പ്രതിനിധികളെ ഒഴിവാക്കിയതെന്നാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്ന വിശദീകരണം.

''ലോകത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം മുഖ്യ അതിഥിയെയും വിദേശത്തുനിന്ന് രാഷ്ട്രത്തലവന്മാരെയും ക്ഷണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു''- വിദേശകാര്യമന്ത്രാലയം വക്താവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയാണ് മുഖ്യാതിഥിയായി പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി അത് സ്വീകരിക്കുകയും ചെയ്തു. അതിനിടയിലാണ് ബ്രിട്ടനില്‍ ജനിതകവകഭേദം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് ഈ സമയത്ത് രാജ്യത്തുനിന്ന് വിട്ടുനില്‍ക്കുന്നത് സാധ്യമല്ലെന്ന് വിശദീകരിച്ച് ബ്രിട്ടന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കിയത്.

ഇന്ന് രാവിലെ പ്രധാനമന്ത്രി മോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ഇന്ത്യയിലെത്താന്‍ കഴിയാത്തതില്‍ ജോണ്‍സണ്‍ നിരാശ പ്രകടിപ്പിച്ചു.

Tags:    

Similar News