'ഇത് വെറും ട്രെയിലര്‍ മാത്രം, പടം വരാനിരിക്കുന്നേ ഉള്ളൂ'; ശത്രുവിനെതിരേ പ്രവര്‍ത്തിക്കാന്‍ ഇറാന്‍ സജ്ജമെന്ന് ഇറാനിയന്‍ കോണ്‍സുലേറ്റ് ജനറല്‍, വീഡിയോ

Update: 2026-04-14 06:57 GMT

തെഹ്‌റാന്‍: ശത്രുവിനെതിരേ പ്രവര്‍ത്തിക്കാന്‍ ഇറാന്‍ സജ്ജമെന്ന് ഇറാനിയന്‍ കോണ്‍സുലേറ്റ് ജനറല്‍. പേര്‍ഷ്യന്‍ ഗള്‍ഫിലെ 'റെഡ് ബീസ്' അഥവാ അതിവേഗ മിസൈല്‍ ബോട്ടുകളെക്കുറിച്ചുള്ള വീഡിയോ ഇറാനിയന്‍ കോണ്‍സുലേറ്റ് പങ്കുവച്ചു. ഈ വേഗതയേറിയ മിസൈല്‍ ബോട്ടുകള്‍ക്ക് തേനീച്ചക്കൂട്ടം പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ശത്രുവിനെ വേഗത്തില്‍ വളയാന്‍ ഇവയ്ക്ക് കഴിയുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

ഇത് വെറും ട്രെയിലര്‍ മാത്രം, പടം വരാനിരിക്കുന്നേ ഉള്ളൂ എന്ന തലക്കെട്ടോടെയാണ് വീഡിയോ എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്.

Tags: