തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍ തൂങ്ങി മരിച്ചു

Update: 2025-09-20 06:01 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍ തൂങ്ങി മരിച്ചു. കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലറായ തിരുമല അനിലാണ് മരിച്ചത്.മാനസിക ബുദ്ധിമുട്ടുണ്ടെന്ന് എഴുതിയ കുറിപ്പ് സമീപത്തുനിന്നു കണ്ടെത്തി. സാമ്പത്തികമായുള്ള പ്രശ്‌നങ്ങളാണ് പിന്നിലെന്നും സൂചനയുണ്ട്. എന്താണ് വ്യക്തമായ കാരണമെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Tags: