തിരുവല്ലം ടോള്‍ പിരിവ്: കേന്ദ്രത്തിന് കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി; മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ചെന്നിത്തല

കഴക്കൂട്ടം-കാരോട് ബൈപാസ് റോഡ് 43 കിലോമീറ്ററാണ്. 22 കിലോമീറ്റര്‍ മാത്രമാണ് ഇപ്പോള്‍ പണി പൂര്‍ത്തിയാക്കിയത്. കഴക്കൂട്ടത്ത് ഉള്‍പ്പെടെ മേല്‍പാലം പണം ആരംഭിച്ചിട്ടേയുള്ളൂ. ഈ സാഹചര്യത്തില്‍ ടോള്‍ പിരിവ് അവസാനിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം

Update: 2021-08-26 08:30 GMT

തിരുവനന്തപുരം: പണിതീരാത്ത തിരുവനന്തപുരം കഴക്കൂട്ടം-കരോട് ബൈപ്പാസില്‍ ടോള്‍ പിരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടോള്‍ പിരിവ് നിര്‍ത്തിവെക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട്് മുഖ്യമന്ത്രി ആവിശ്യപ്പെടണം. കഴക്കൂട്ടം-കാരോട് ബൈപാസ് റോഡ് 43 കിലോമീറ്ററാണ്. 22 കിലോമീറ്റര്‍ മാത്രമാണ് ഇപ്പോള്‍ പണി പൂര്‍ത്തിയാക്കിയത്. കഴക്കൂട്ടത്ത് ഉള്‍പ്പെടെ മേല്‍പാലം പണം ആരംഭിച്ചിട്ടേയുള്ളൂ. ഈ സാഹചര്യത്തില്‍ ടോള്‍ പിരിവ് അവസാനിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. രമേശ് ചെന്നിത്തല തിരുവല്ലത്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

ഈ ആവശ്യമുന്നയിച്ച് എം വിന്‍സെന്റ് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തയച്ചു. അനധികൃത ടോള്‍ പിരിവിനെതിരെ വിവിധ രാഷ്ട്രീയ സംഘടനകള്‍ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് വിശ്വാസം. ഇത് സംബന്ധിച്ച് സംസ്ഥാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയക്കണമെന്നും വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.

വിഷയത്തില്‍ അടിയന്തരമായി നടപടി കാണുന്നതിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയക്കേണ്ടതുണ്ട്. കേന്ദ്രം കൃത്യമായ മറുപടി നല്‍കുന്നത് വരെ ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും എംഎല്‍എ കത്തില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം വിദ്യാഭ്യാസ തൊഴില്‍ മന്ത്രി ഇതേ ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു.

കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ തിരുവല്ലം ടോള്‍ പ്ലാസയില്‍ സമരം നടത്തുകയാണ്.

Tags:    

Similar News