മൂന്നാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ രണ്ടര മണിക്കൂറിനുളളില്‍ കോഴിക്കോട് 15.46 ശതമാനം പോളിങ്

Update: 2020-12-14 04:05 GMT

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പോളിങ് പുരോഗമിക്കുമ്പോള്‍ കോഴിക്കോട് ഇതുവരെ 15.46 ശതമാനം പേര്‍ വോട്ട് ചെയ്തു. അതില്‍ പുരുഷന്മാര്‍ 15.88 ശതമാനം, സ്ത്രീകള്‍ 15.06 ശതമാനം , ട്രാന്‍സ്‌ജെന്‍ഡര്‍ 4.17 ശതമാനവും ഉള്‍പ്പെടുന്നു.

8.30ലെ കണക്കനുസരിച്ച് മലപ്പുറത്ത് 7.82 ശതമാനവും കോഴിക്കോട് 7.60 ശതമാനവും കണ്ണൂര്‍ 8.03 ശതമാനവും കാസര്‍കോഡ് 7.88 ശതമാനവും പോളിങ് നടന്നിട്ടുണ്ട്.

മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങിയ ജില്ലകളിലാണ് ഇന്ന് മൂന്നാം ഘട്ടപോളിങ്ങ് നടക്കുന്നത്.

Tags: