ഇറാനിലെ ബുഷെഹര്‍ ആണവ നിലയത്തിന് നേരെ മൂന്നാമത്തെ ആക്രമണം

Update: 2026-03-28 05:44 GMT

തെഹ്റാന്‍: ബുഷെഹര്‍ ആണവ നിലയത്തിന് നേരെ വീണ്ടും ആക്രമണം റിപോര്‍ട്ട് ചെയ്തതായി യുഎന്‍ ആണവ നിരീക്ഷണ ഏജന്‍സിയായ ഐഎഇഎ അറിയിച്ചു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ ആക്രമണമാണിത്.

ഐഎഇഎയുടെ കണക്കനുസരിച്ച്, ആക്രമണത്തില്‍ പ്രവര്‍ത്തിക്കുന്ന റിയാക്ടറിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും റേഡിയേഷന്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും തെഹ്റാന്‍ പറഞ്ഞു. പ്ലാന്റ് സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നു.

ആക്രമണത്തില്‍ റിയാക്ടര്‍ തകരാറിലായാല്‍ അത് വലിയൊരു ആണവ അപകടത്തിന് കാരണമാകുമെന്ന് ഐഎഇഎ മേധാവി റാഫേല്‍ ഗ്രോസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags: