ഡറാഡൂണ്‍: ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് തിരത് സിങ് റാവത്ത് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ച ഒഴിവിലാണ് തിരത് സിങ്ങിന് മുഖ്യമന്ത്രി പദത്തിലേക്കുളള സാധ്യത തെളിഞ്ഞത്. തിരത് സിങ് ഇന്ന് രാവിലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുളള അവകാശമുന്നയിച്ചിരുന്നു.
56 വയസ്സുള്ള തിരത്തിനെ ബിജെപി ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാവുമായി തിരഞ്ഞെടുത്തിട്ടുണ്ട്.
നേരത്തെ തിരത് ബിജെപിയുടെ യുവജനവിഭാഗമായ ഉത്തര്‍പ്രദേശ് ഭാരതീയ ജനത യുവ മോര്‍ച്ചയുടെ നേതാവായിരുന്നു. അക്കാലത്ത് സംസ്ഥാന വൈസ്പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1997ല്‍ ഉത്തര്‍പ്രദേശ് ലജിസ്‌ളേറ്റീവ് കൗണ്‍സിലില്‍ അംഗമായി. 2000ത്തില്‍ ഉത്തരാഖണ്ഡിലെ ആദ്യ വിദ്യാഭ്യാസമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2013-2015 കാലത്ത് ബിജെപി ഉത്തരാഖണ്ഡ് യൂണിറ്റിന്റെ മേധാവിയുമായി പ്രവര്‍ത്തിച്ചു.
2017 തിരഞ്ഞെടുപ്പില്‍ ബിജെപി 70 അംഗ നിയമസഭയില്‍ 57 സീറ്റുകള്‍ നേടിയിരുന്നു. കോണ്‍ഗ്രസ്സിന് ആ തിരഞ്ഞെടുപ്പില്‍ 11 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ.