അതിഥിയെന്ന വ്യാജേനയെത്തി വധുവിന്റെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന് കള്ളന്‍, അന്വേഷണം ഊര്‍ജ്ജിതം

Update: 2026-02-15 05:12 GMT

ജയ്പൂര്‍: വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ അതിഥിയെന്ന വ്യാജേനയെത്തി വധുവിന്റെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന യുവാവിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി രാജസ്ഥാന്‍ പോലിസ്. ഏകദേശം നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും പണവുമാണ് മോഷ്ടിച്ചത്. ജയ്പൂരിലെ ജഗത്പുരയിലുള്ള ചന്ദന്‍ വണ്‍ മാരേജ് ഗാര്‍ഡനിലാണ് സംഭവം.

കോട്ടും സൂട്ടുമണിഞ്ഞ് മാന്യമായ വസ്ത്രധാരണത്തോടെ എത്തിയ ആളെ ആരും സംശയിച്ചിരുന്നില്ല. രാത്രി പത്തരയോടെ വധൂവരന്മാര്‍ സ്റ്റേജില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തിരക്കിലായപ്പോള്‍, കയ്യിലുണ്ടായിരുന്ന ബ്ലേസറിനുള്ളില്‍ വധുവിന്റെ ബാഗ് ഒളിപ്പിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ബാഗ് തിരഞ്ഞപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ വ്യക്തമായി ലഭിക്കുകയായിരുന്നു.

Tags: