കൊച്ചി: മോഷ്ടാവ് ബണ്ടി ചോര്‍ (ദേവീന്ദര്‍ സിങ്) വീണ്ടും കേരളത്തില്‍ കസ്റ്റഡിയില്‍. വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പിടികൂടിയത്.
ഹൈക്കോടതിയിലുള്ള കേസിന്റെ ആവശ്യത്തിന് എത്തിയെന്നാണ് ബണ്ടി ചോറിന്റെ വിശദീകരണം. നിലവില്‍ ഇയാള്‍ പോലിസിന്റെ കരുതല്‍ തടങ്കലിലാണ്. സംഭവത്തില്‍ പോലിസ് അന്വേഷണം നടത്തിവരികയാണ്.