തേവലക്കര അലിയാരു കുഞ്ഞ് മൗലവി നിര്യാതനായി
1971 മുതല്‍ ദക്ഷിണയുടെ സംഘടനാ സെക്രട്ടറിയായിരുന്നു. 2019ല്‍ ട്രഷറര്‍ ആകും വരെ ആ പദവി തുടര്‍ന്നു.
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളും ട്രഷററുമായിരുന്ന തേവലക്കര അലിയാരു കുഞ്ഞ് മൗലവി നിര്യാതനായി. 82 വയസായിരുന്നു. മത പണ്ഡിതന്‍, അറബി അധ്യാപകന്‍, ഭാഷാ നിപുണന്‍, ഹാസിബ്, മുജവ്വിദ്, ഖാരി, മുഅല്ലിം ട്രെയ്‌നര്‍, ഗ്രന്ഥകര്‍ത്താവ്, സംഘാടകന്‍ തുടങ്ങിയ നിലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമായിരുന്നു.
1971 മുതല്‍ ദക്ഷിണയുടെ സംഘടനാ സെക്രട്ടറിയായിരുന്നു. 2019ല്‍ ട്രഷറര്‍ ആകും വരെ ആ പദവി തുടര്‍ന്നു. ആരോഗ്യ കാരണങ്ങളാല്‍ സെക്രട്ടറി പദവിയില്‍ നിന്ന് സ്വയം ഒഴിവാകുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമ ജീവിതം നയിക്കയായിരുന്നു.
കബറടക്കം നാളെ തേവലക്കര ജമാഅത്തില്‍. ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള എല്ലാ മദ്രസകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.