തിരുവനന്തപുരം: പുതിയ സെര്‍വര്‍ സ്ഥാപിച്ച് ട്രഷറി ഡാറ്റ മാറ്റുന്ന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മെയ് 14ന് ട്രഷറി ഇടപാടുകള്‍ ഉണ്ടാവില്ലെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. 13 ഓടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. ഇത് സാധ്യമാകാതെ വന്നാല്‍ 14നും പ്രവൃത്തി നടത്തേണ്ടി വരുമെന്നതിനാലാണ് ഇടപാടുകള്‍ ഒഴിവാക്കുന്നത്.