മത സ്പര്‍ദ്ധ വളര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രസ്താവന ഉണ്ടായി; പാലാ ബിഷപ്പിനെ തള്ളി സിഎസ്‌ഐ സഭ

Update: 2021-09-15 05:16 GMT

കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വര്‍ഗ്ഗീയ പ്രസ്തവനയെ തള്ളി സിഎസ്‌ഐ സഭ. മത സ്പര്‍ദ്ധ വളര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രസ്താവന ഉണ്ടായതായി സിഎസ്‌ഐ സഭ അഭിപ്രായപ്പെട്ടു. കോട്ടയം താഴത്തങ്ങാടി ഇമാമുമായി ചേര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തുമെന്നും സിഎസ്‌ഐ സഭ അറിയിച്ചു.


മതസൗഹാര്‍ദത്തിന്റെ ആവശ്യകത ഉള്‍പ്പെടെ വിശദീകരിക്കാനാണ് വാര്‍ത്താസമ്മേളനമെന്ന് സിഎസ്‌ഐ സഭ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഹൗസിലായിരിക്കും വാര്‍ത്താസമ്മേളനം. ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.




Tags:    

Similar News