ഹിമാലയന്‍ പരാജയമൊന്നുമുണ്ടായിട്ടില്ല, ചെറിയൊരു പരാജയം: വി ശിവന്‍കുട്ടി

Update: 2025-12-16 06:19 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായത് ഹിമാലയന്‍ പരാജയമൊന്നുമല്ലെന്നും ചെറിയൊരു പരാജയമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ ഇവിടെ ഭരണവിരുദ്ധ വികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു തോല്‍വിയുമായി ഉണ്ടാക്കുന്ന പ്രചാരണങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്.

മുഖ്യമന്ത്രി ഏകപക്ഷീയമായല്ല തീരുമാനങ്ങള്‍ എടുക്കുന്നത്. മന്ത്രിസഭ കൂട്ടായി തീരുമാനിച്ചാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തെ കുറിച്ച് പഠിച്ച് വേണ്ടത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: