കേരളത്തില്‍ ഗൗരവമുള്ള രാഷ്ട്രീയ ചര്‍ച്ചകളില്ലെന്നും പൈങ്കിളി നോവല്‍ പോലെയാണ് ചര്‍ച്ചകളെന്നും സിപിഐ നേതാവ് കാനം രാജേന്ദ്രന്‍

Update: 2021-02-12 11:48 GMT

തിരുവനന്തപുരം: കേരളത്തില്‍ ഗൗരവമുള്ള രാഷ്ട്രീയ ചര്‍ച്ചകളില്ലെന്നും പൈങ്കിളി നോവല്‍ പോലെയാണ് ചര്‍ച്ചകളെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരേ ആരും ശബ്ദിക്കുന്നില്ല. കേരളം പ്രതിസന്ധി നേരിട്ട ഘട്ടത്തിലൊന്നും കേന്ദ്രം സഹായിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേന്ദ്ര-സംസ്ഥാന നികുതി വരുമാനത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്. സംസ്ഥാന വിഹിതത്തിലും വലിയ കുറവ്് വന്നു. ഇതിന് പുറമെ പല കേന്ദ്ര പദ്ധതികളിലും വിഹിതം കുറയ്്ക്കുന്നുണ്ട്. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലും തൊഴില്‍ ദിനങ്ങളില്‍ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. മൂന്ന് തവണ മല്‍സരിച്ചവരെ ഇത്തവണ മല്‍സരിപ്പിക്കില്ല. ഇക്കാര്യത്തില്‍ മാറ്റമില്ല. സംഘടന ചുമതല വഹിക്കുന്നവര്‍ മല്‍സരിക്കുമെങ്കില്‍ അവര്‍ ചുമതല മറ്റാരെയെങ്കിലും ഏല്‍പിച്ചതിന് ശേഷമേ മല്‍സരിക്കാനാവൂ. ആര്‍ക്കും ഒരു മണ്ഡലവും പതിച്ച് പട്ടയം നല്‍കിയിട്ടില്ല. പുതുതലമുറയെ മുന്നില്‍ നിര്‍ത്തി മല്‍സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമരം ചെയ്യല്‍ എല്ലാവരുടേയും അവകാശമാണ്. എന്നാല്‍ റാങ്ക് പട്ടിക നീട്ടല്‍ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: