ആരോടും വ്യക്തി വിരോധമില്ല, പാര്‍ട്ടിയാണ് മുഖ്യം: മുഈനലി ശിഹാബ് തങ്ങള്‍

Update: 2021-08-10 08:49 GMT

കോഴിക്കോട്: മുസ്‌ലിം ലീഗിലെ വിവാദങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പ് സ്വരവുമായി മുഈനലി ശിഹാബ് തങ്ങളുടെ എഫ് ബി പോസ്റ്റ്. ആരോടും വ്യക്തി വിരോധമില്ല, പാര്‍ട്ടിയാണ് മുഖ്യം എന്നാണ് അദ്ദേഹം പറഞ്ഞത്. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഒരുമയോടെ പ്രവര്‍ത്തിക്കും. എല്ലാം കലങ്ങി തെളിയും. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല. പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തില്‍.


ജയ് മുസ്ലിം ലീഗ്. എന്നും അദ്ദേഹം എഴുതി. കുഞ്ഞാലിക്കുട്ടിക്കെതിരില്‍ മുഈലി ശിഹാബ് തങ്ങള്‍ പറഞ്ഞത് വിവാദമാകുകയും ലീഗ് നേതൃയോഗം അതിനെ തള്ളിപ്പറയുകയും ചെയ്ത പശ്ചാതലത്തിലാണ് മുഈനലി എഫ് ബി പോസ്റ്റിലൂടെ വിശദീകരണം നല്‍കിയത്.




Tags: