സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൗണില്ല; കടകള്‍ ആഴ്ചയില്‍ ആറുദിവസവും തുറക്കാമെന്നും മന്ത്രി വീണാ ജോര്‍ജ്ജ്
കടകള്‍ രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം
തിരുവനന്തപുരം: സ്വാതന്ത്ര്യദിനവും ഓണവും പ്രമാണിച്ച് ഞായറാഴ്ച സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇല്ലെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് നിയമസഭയെ അറിയിച്ചു. കടകള്‍ രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിക്കാം. കടകള്‍ ആഴ്ചയില്‍ ആറുദിവസം തുറക്കാം. കടകളിലെത്തുന്നവര്‍ പരമാവധി ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കുന്നതാണ് നല്ലത്. 25 ചതുരശ്രഅടിയില്‍ ഒരാള്‍ എന്നനിലയില്‍ കടകളില്‍ കസ്റ്റമറെ ക്രമീകരിക്കണം.
ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തും. 1000 പേരുള്ള ഒരു പ്രദേശത്ത് 10 പേര്‍ക്ക് കൊവിഡ് പോസിറ്റീവായാല്‍ അവിടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കും.
മൈക്രോ കണ്ടൈന്‍മെന്റ് സോണായി തിരിച്ച് അവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഉല്‍സവ സീസണ്‍ പ്രമാണിച്ച് കൂടിയാണ് കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മറ്റ് ഇളവുകള്‍
ആരാധനാലയങ്ങളില്‍ വിസ്തീര്‍ണം പാലിച്ച് 40 പേരെ വരെ പ്രവേശിപ്പിക്കാം.
ശനിയാഴ്ചകളില്‍ ലോക് ഡൗണ്‍ ഉണ്ടാകില്ല.