മലപ്പുറം: മലപ്പുറം ജില്ലയില്‍ ഞായറാഴ്ച്ചകളില്‍ പ്രത്യേകമായി പ്രഖ്യാപിച്ചിരുന്ന അധിക നിയന്ത്രണം ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഞായറാഴ്ച്ച മലപ്പുറത്തും മറ്റ് ജില്ലകളിലുള്ളത് പോലെയുള്ള നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാവൂ. അതേ സമയം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഞായറാഴ്ച്ച അര്‍ധരാത്രി വരെ തുടരുമെന്നും കലക്ടര്‍ വ്യക്തമാക്കി.