'ചട്ടലംഘനമാണെങ്കിലും പുതിയ അംഗമായതിനാല്‍ നടപടി വേണ്ടെന്ന്'; വിമര്‍ശനമുയര്‍ന്നതോടെ കെകെ രമയുടെ കാര്യത്തില്‍ മലക്കം മറിഞ്ഞ് സ്പീക്കര്‍

ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത് കെകെ രമയുടെ നടപടി ചട്ടലംഘനമാണെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടിരുന്നു

Update: 2021-05-30 15:28 GMT

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ചെത്തിയത് നിയമസഭ ചട്ടലംഘനമാണെങ്കിലും നടപടി വേണ്ടെന്ന് സ്പീക്കര്‍ എംബി രാജേഷ്.

'സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബാഡ്ജുകളും മറ്റു ഹോള്‍ഡിങ്‌സുകളും ധരിക്കുന്നത് ചട്ടലംഘനമാണെങ്കിലും പുതിയ അംഗമായതിനാല്‍ നടപടി എടുക്കേണ്ടതില്ലെന്നാണ് തീരുമാനം'-സ്പീക്കറുടെ ഓഫിസ് പറയുന്നു.

നിയമസഭയില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് സ്പീക്കര്‍ എംബി രാജേഷ്, ടിപിയുടെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ചെത്തിയ കെകെ രമയുടെ നടപടി നിയമസഭ ചട്ടലംഘനമാണെന്ന് അഭിപ്രായപ്പെട്ടത്. രമയുടെ ചട്ടലംഘനം പരിശോധിക്കുമെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ രമക്കെതിരേയുള്ള സ്പീക്കറുടെ നടപടി സാമൂഹ്യമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതോടെയാണ് സ്പീക്കര്‍ മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞത്.

Tags:    

Similar News