
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ പ്രളയ സാധ്യതയില്ലെന്ന് റവന്യൂമന്ത്രി കെ രാജന്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ കൈമാറുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മഴയില്‍ വെള്ളം കൂടും എന്നല്ലാതെ പ്രളയ സാധ്യത എന്ന തരത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ 61 കാപുകളിലായി 1894 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അപകടകരമായ മരങ്ങള്‍ എത്രയും വേഗം മുറിച്ചു മാറ്റണമെന്ന് തദ്ദേശ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ലഭിച്ച കണക്കുകള്‍ പ്രകാരം ഏഴു വീടുകള്‍ പൂര്‍ണമായും തകരുകയും 181 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 6 ലക്ഷത്തോളം പോരെ ഉള്‍കൊള്ളാന്‍ കഴിയുന്ന നാലായിരത്തോളം ടെന്റുകള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.