എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ വധശ്രമത്തിനും കേസ്

Update: 2022-10-18 05:26 GMT

തിരുവനന്തപുരം: ലൈംഗികപീഡനപ്പരാതിയില്‍ നിയമനടപടി നേരിടുന്ന എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ വധശ്രമത്തിനും കേസെടുത്തു. യുവതിയുടെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

കോവളം ആത്മഹത്യമുനമ്പില്‍വച്ച് താഴേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചുവെന്ന് യുവതി ക്രൈംബ്രാഞ്ചിന് രഹസ്യമൊഴി നല്‍കിയിരുന്നു.

യുവതിയുടെ പേട്ടയിലുള്ള വീട്ടില്‍നിന്ന് എംഎല്‍എയുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നതായി റിപോര്‍ട്ടുണ്ട്.

Tags: