പന്തളത്ത് അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാന്‍ ഉള്‍പ്പടെ 25 ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍

Update: 2021-02-11 16:03 GMT

പത്തനംതിട്ട: പന്തളം അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാന്‍ ഉള്‍പ്പടെ 25 ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ശബരിമല യുവതീ പ്രവേശം ആളിക്കത്തിക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതിനിടെയാണ് ആചാരണ സംരക്ഷണ സമരത്തിന്റെ മുന്നില്‍ നിന്ന എസ് കൃഷ്ണകുമാറും കൂട്ടാളികളും സിപിഎമ്മിലേക്ക് മാറിയത്. ശബരിമല നാമജപ ഘോഷയാത്രക്ക് നേതൃത്വം നല്‍കിയ ആളാണ് എസ് കൃഷ്ണകുമാര്‍.


ശബരിമല പ്രതിഷേധങ്ങള്‍ക്കിടെ മരിച്ച കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണത്തെ തുടര്‍ന്ന് സിപിഎം പന്തളം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ രണ്ടാം പ്രതി കൂടിയാണ് കൃഷ്ണകുമാര്‍. ഈ കേസില്‍ 21 ദിവസം ജയില്‍ വാസം അനുഭവിച്ച കൃഷ്ണകുമാര്‍ മുന്‍പ് അക്രമിച്ച അതേ പാര്‍ട്ടി ഓഫീസിലേക്ക് തന്നെയാണ് എത്തുന്നത്.


എന്നാല്‍ ബിജെപിയുമായി ബന്ധപ്പെട്ട് നിലവില്‍ ചുമതല വഹിക്കുന്ന ഒരാളും സിപിഎമ്മിലേക്ക് പോയിട്ടില്ല എന്നാണ് ബിജെപിയുടെ വിശദീകരണം. നേരത്തെ പന്തളത്ത് നിന്നുള്ള ഡിസിസി അംഗം അടക്കം 20 കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.




Tags:    

Similar News