കളിക്കോപ്പ് വില്‍പ്പനയുടെ മറവില്‍ മോഷണം; ഒരാള്‍ അറസ്റ്റില്‍

Update: 2021-07-26 03:56 GMT
പെരിന്തല്‍മണ്ണ : വാനില്‍ കളിക്കോപ്പുകള്‍ വില്പന നടത്താനെന്ന വ്യാജേന എത്തി വീടുകള്‍ കണ്ടുവെച്ച് മോഷണം നടത്തുന്ന സംഘത്തിലെ ഒരാളെ കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാസറഗോഡ് ചീമേനി സ്വദേശിയും നിരവധി കേസുകളില്‍ പ്രതിയുമായ രാജന്‍ എന്ന ടോമി തോമസാ (56) ണ് പിടിയിലായത്. മാലാപറമ്പ് പാലച്ചോട് വെച്ചാണ് ഇയാളെ പിടികൂടിയത്. കവര്‍ച്ചക്ക് ഉപയോഗിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.സംഘത്തിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.


കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഒമ്‌നി വാനില്‍ എത്തിയ മൂന്നംഗ സംഘം പുലാമന്തോള്‍ കുരുവമ്പലത്തെ ഒരു വീട്ടില്‍ നിന്ന് 5 പവനും 5000 രൂപയും കവര്‍ന്നത്. വീട്ടുകാര്‍ ഉറക്കമുണര്‍ന്ന് ഒച്ചവെച്ചതോടെ ഇറങ്ങിയോടിയ കള്ളന്‍മാര്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയായിരുന്നു.




Tags: