കേബിള്‍ നെറ്റ്‌വര്‍ക്ക് സാധനങ്ങള്‍ മോഷണം; മാളയില്‍ യുവാവ് അറസ്റ്റില്‍

Update: 2021-03-22 15:17 GMT

മാള: സ്വകാര്യ കേബിള്‍ നെറ്റ്‌വര്‍ക്ക് കമ്പനിയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ ഇതേ കമ്പനിയിലെ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി കനക്കത്തുപറമ്പില്‍ ജിനേഷ് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പൊയ്യ അണ്ടിക്കമ്പനി റോഡിന് സമീപത്തുവെച്ചിരുന്ന ഇന്‍വെര്‍ട്ടര്‍, ബാറ്ററി, നോട് തുടങ്ങിയ സാധനങ്ങള്‍ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയിരുന്നു. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തി ഇയാളെ പിടികൂടുകയായിരുന്നു.

അന്വേഷണത്തില്‍ നിന്ന് ഇയാള്‍ക്കെതിരെ എറണാകുളം ജില്ലയിലും കേസുകളുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. മോഷണ വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച ഓട്ടോറിക്ഷയും ഇയാള്‍ എറണാകുളത്തുനിന്ന് മോഷ്ടിച്ചതാണെന്ന് പൊലിസ് പറഞ്ഞു.

Tags: