കോഴിക്കോട്: പയ്യോളി നഗരത്തില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച. സ്വര്‍ണവുമായി രണ്ടംഗ സംഘം കടന്നു. പയ്യോളി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള പ്രശാന്തി ജ്വല്ലറിയിലാണ് ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നരയോടെ കവര്‍ച്ച നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ജ്വല്ലറിക്ക് അകത്തു കയറി സ്വര്‍ണാഭരണം അടങ്ങിയ ബോക്‌സ്മായി കടന്നുകളയുകയായിരുന്നു.
ജ്വല്ലറിക്കു അകത്തുണ്ടായിരുന്ന ഉടമയുടെയും ജീവനക്കാരന്റെയും കയ്യില്‍ നിന്ന് തട്ടിപ്പറിച്ചാണ് സംഘം കവര്‍ച്ച നടത്തിയത്. രക്ഷപെട്ട പ്രതികള്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചു. പ്രതികളില്‍ നിന്ന് വീണ് ലഭിച്ച മൊബൈല്‍ ഫോണ്‍ പോലിസ് പരിശോധിച്ചു വരികയാണ്