പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച; എട്ടു പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ മാള പള്ളിപ്പുറം അണ്ടിക്കമ്പനി റോഡില്‍ താമസിക്കുന്ന ചക്കാലക്കല്‍ ഓസേപ്പിന്റെ മകന്‍ ജോസി (63)ന്റെ വീട്ടിലാണ് മോഷണം നടന്നത്.

Update: 2020-06-09 14:30 GMT

മാള: മാള പള്ളിപ്പുറത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. പൊയ്യ ഗ്രാമപ്പഞ്ചായത്തിലെ മാള പള്ളിപ്പുറം അണ്ടിക്കമ്പനി റോഡില്‍ താമസിക്കുന്ന ചക്കാലക്കല്‍ ഓസേപ്പിന്റെ മകന്‍ ജോസി (63)ന്റെ വീട്ടിലാണ് മോഷണം നടന്നത്. ജോസിന്റെ ഭാര്യ തൊട്ടടുത്ത പറമ്പില്‍ പണിക്കായി പോയ സമയത്താണ് മോഷണം. ഇന്നലെ രാവിലെ 11.15 മണിയോടെ മകള്‍ വീട് പൂട്ടി പോയ ശേഷമാണ് വീടിന്റ പിന്‍വശത്തെ വാതില്‍ കമ്പി പാര ഉപയോഗിച്ച് പൊളിച്ച ശേഷം അകത്ത് കടന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്.

മുറിയിലെ അലമാര കുത്തി പൊളിച്ച് എട്ട് പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ട്. മോഷ്ടാവ് സ്‌കൂട്ടറിലാണ് വന്നത് എന്നും ജോസിന്റ ബന്ധു ബിജു അപരിചിചനായ ആളെ സംശയം തോന്നി പിന്തുടര്‍ന്നതായും പറയുന്നു. എങ്കിലും മോഷ്ടാവ് പിടികൊടുക്കാതെ കടന്ന് കളഞ്ഞെന്നും ബിജു പറയുന്നു. മാള പോലിസ് സ്റ്റേഷന്റെ തൊട്ടടുത്ത് നടന്ന മോഷണം മാള പോലിസിന് നാണക്കേടായിരിക്കുകയാണ്.

പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രണ്ട് മൊബൈല്‍, മൂന്ന് പവന്‍ തൂക്കം വരുന്ന ഒരു ചെയിന്‍, രണ്ട് പവന്റെ ഒരു വള, മുക്കാല്‍ പവന്റെ ഒരു മോതിരം, ഒന്നര ഗ്രാമിന്റെ മോതിരം, രണ്ട് ജോഡി

കമ്മല്‍, 2.5 ഗ്രാമിന്റെ രണ്ട് ജോഡി കമ്മല്‍, ബാങ്ക് ലോക്കറിന്റെ താക്കോല്‍, പേഴ്‌സ് എന്നിവയാണ് നഷ്ടപ്പെട്ടത്. 

Tags: