കാക്കനാട്: പോലിസ് സ്റ്റേഷനിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. ഹരിപ്പാട് വെട്ടുവേണി ഈരേഴിയിൽ വീട്ടിൽ അൽ അമീനാണ് (24) തൃക്കാക്കര പൊലീസ് പിടിയിലായത്. മയക്കുമരുന്നുമായി യുവാക്കളെ പിടികൂടിയ സ്ഥലത്തുനിന്ന് തൃക്കാക്കര പൊലീസ് കണ്ടെത്തിയ ബൈക്കാണ് അടുത്ത ദിവസം കാണാതായത്. വ്യാഴാഴ്ച പാലച്ചുവട് വ്യാസ വിദ്യാലയത്തിന് സമീപത്തുനിന്നാണ് യുവാക്കളെ മയക്കുമരുന്നുമായി പിടികൂടിയത്.
സമീപത്തുതന്നെ ഉണ്ടായിരുന്ന ഉടമസ്ഥൻ ഇല്ലാത്ത ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പരിശോധനയിൽ വാഹനത്തിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി.