കോഴിക്കോട് പന്തീരങ്കാവില്‍ പട്ടാപകല്‍ ജ്വല്ലറിയില്‍ മോഷണം

മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാക്കളാണ് ആഭരണം മോഷ്ടിച്ച് കടന്നുകളഞ്ഞത്.

Update: 2020-12-21 12:28 GMT

കോഴിക്കോട്: പന്തീരങ്കാവില്‍ പട്ടാപകല്‍ ജ്വല്ലറിയില്‍ മോഷണം. മാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാക്കളാണ് ആഭരണം മോഷ്ടിച്ച് കടന്നുകളഞ്ഞത്. പോലിസ് എത്തി സ്ഥാപനത്തില്‍ പരിശോധന നടത്തുകയാണ്.

ഉച്ചയോടെയാണ് സംഭവം. കടയിലെത്തിയ യുവാക്കളില്‍ ഒരാള്‍ സെയില്‍സ്മാന്റെ കയ്യില്‍നിന്ന് പരിശോധിക്കാനെന്ന പേരില്‍ സ്വര്‍ണം വാങ്ങുകയും ഉടന്‍ പുറത്തുകടന്ന് പുറത്ത് സ്റ്റാര്‍ട്ട് ചെയ്തിട്ടിരുന്ന സുഹൃത്തിന്റെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. 28 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന് കടയുടമ പറഞ്ഞു.

Tags: