കെസ്ആർടിസി ബസ് സ്റ്റാൻഡിൽ രാത്രി കാലങ്ങളിൽ ബ്ലെയ്ഡ് ഉപയോഗിച്ച് കവർച്ച: പ്രതി പിടിയിൽ
കോഴിക്കോട്: കെസ്ആർടിസി ബസ് സ്റ്റാൻഡിൽ രാത്രി കാലങ്ങളിൽ ബ്ലേയ്ഡ് ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നയാൾ പോലീസ് പിടിയിൽ.
എലത്തൂർ ഫാത്തിമ മൻസിലിൽ അബ്ദുൾ ജബാറിന്റെ മകൻ റമീഷ് റോഷൻ (23) ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെ പോലീസ് സ്റ്റേഷൻ റിസപ്ഷന്റെ ചില്ല് അടിച്ചു തകർത്തു. തുടർന്ന് ഇയാളെ ചികിത്സക്ക് വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി. നടക്കാവ് സ്റ്റേഷനിലെ റിസപ്ഷൻ അടിച്ച് തകർത്ത പ്രതിയുടെ പേരിൽ കേസെടുത്തിട്ടുണ്ട്.