പെരിന്തല്‍മണ്ണയില്‍ ഗോള്‍വലയില്‍ കുടുങ്ങിയ മലമ്പാമ്പിനെ യുവാക്കള്‍ രക്ഷപ്പെടുത്തി

Update: 2021-05-07 14:15 GMT

പെരിന്തല്‍മണ്ണ: ഫുട്‌ബോള്‍ മൈതാനത്ത് ഗോള്‍വലയില്‍ കുടുങ്ങിയ മലമ്പാമ്പിനെ യുവാക്കള്‍ രക്ഷപ്പെടുത്തി. മേല്‍ക്കുളങ്ങര എച്ച്.എം.എസ്.സി ഗ്രൗണ്ടിലെ ഗോള്‍വലയിലാണ് മലമ്പാമ്പിനെ കുടുങ്ങിയ നിലയില്‍ പാമ്പിനെ കണ്ടെത്തിയത്.

നൗഷാദ് ഏലംകുളയന്‍, അഷ്‌റഫ് ഏലംകുളയന്‍, ജാഫര്‍ ഏലംകുളയന്‍, മുജീബ് കാപ്പുങ്ങല്‍, ഷെരീഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടി വനപാലകരെ ഏല്‍പ്പിച്ചത്.