ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകനും മരിച്ചു

Update: 2025-09-04 05:14 GMT

കാഞ്ഞങ്ങാട്: കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകനും മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരുന്ന രാകേഷ് ആണ് മരിച്ചത്.

കഴിഞ്ഞ മാസം 28ന് പുലര്‍ച്ചെയാണ് ഗോപിയേയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. ആസിഡ് കഴിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകന്‍ രഞ്ചേഷ് (37) എന്നിവര്‍ അന്ന് തന്നെ മരിച്ചു. ആസിഡ് കഴിച്ച് ബോധം പോയ നിലയില്‍ കണ്ടെത്തിയ ഇവരെം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്കു പിന്നില്‍. സംഭവത്തില്‍ പോലിസ് അന്വേഷണം തുടരുകയാണ്.

Tags: