പ്രതി സന്തോഷ്
പത്തനംതിട്ട: ഭര്‍ത്താവ് വെട്ടിമാറ്റിയ യുവതിയുടെ രണ്ട് കൈയും തുന്നിച്ചേര്‍ത്തു. തിരുവനന്തപുരം മെഡിക്കല്‍കോളജിലാണ് ശസ്ത്രക്രിയ നടന്നത്. യുവതിയുടെ ആരോഗ്യനില മെ്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയുടെ കൈയാണ് ഭര്‍ത്താവ് സന്തോഷ് വെട്ടിമാറ്റിയത്. ഇയാളെ പോലിസ് പിടികൂടി.
ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.
ആക്രമണത്തില്‍ വിദ്യയുടെ രണ്ട് കൈയും അറ്റുപോയിരുന്നു. ഒരു കൈ മുട്ടിനു മുകളിലും മറ്റൊന്നിന്റെ കൈപ്പത്തിയും അറ്റുപോയി. വിദ്യയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവ് വിജയനേയും സന്തോഷ് വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു.
വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയാണ്. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയില്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. വിദ്യയെ ആക്രമിച്ച സന്തോഷിനെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. പിന്നീട് പോലിസ് നടത്തിയ തിരച്ചിലില്‍ പ്രതി കസ്റ്റഡിയിലാവുകയായിരുന്നു.