'ജിന്ന് ചികിത്സയുടെ പേരിൽ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, കത്തി കൊണ്ട് മുറിവേല്‍പ്പിച്ചു; ഭര്‍ത്താവും ദുര്‍മന്ത്രവാദികളും അറസ്റ്റില്‍

Update: 2022-12-14 08:59 GMT

ആലപ്പുഴ:  കായംകുളം കറ്റാനത്ത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ഐടി ജീവനക്കാരിയായ യുവതിക്ക് ക്രൂരമര്‍ദ്ദനം. യുവതിയെ ദുര്‍മന്ത്രവാദത്തിനിരയാക്കിയ ഭര്‍ത്താവും ബന്ധുക്കളും ദുര്‍മന്ത്രവാദികളും അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ജിന്ന് ബാധിച്ചു എന്ന് ആരോപിച്ചാണ് ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയത്. ഇവര്‍ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും കത്തിയും വാളും ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്തിലാണ് സംഭവം. 25 വയസുള്ള യുവതിയാണ് പീഡനത്തിന് ഇരയായത്. മൂന്ന് മാസമാണ് പീഡനത്തിന് ഇരയായത്. പീഡനം സഹിക്കാന്‍ വയ്യാതെ വന്നതോടെ യുവതി നൂറനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.