കോന്നി: കോന്നി പാലത്തില്‍ നിന്ന് യുവാവ് ആറ്റില്‍ ചാടി. ഇയാള്‍ വന്ന ബൈക്ക് പാലത്തിനു സമീപത്തു നിന്നും കണ്ടെത്തി. ചാടുന്നത് കണ്ട വാഹന യാത്രികര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. പോലിസു സ്ഥലത്തെത്തിയിട്ടുണ്ട്.
തണ്ണിത്തോട് സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. 3 ദിവസം മുമ്പ് വാങ്ങിയ പുതിയ ബൈക്കിലാണ് എത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.