തൃപ്രങ്ങോട് ക്ഷേത്രച്ചിറയില്‍ യുവാവ് മുങ്ങി മരിച്ചു

Update: 2021-03-28 18:12 GMT

തൃപ്രങ്ങോട്:  തൃപ്രങ്ങോട്  ശിവക്ഷേത്രച്ചിറയില്‍ കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മംഗലം കൂട്ടായിക്കടവ് കണ്ണേത്തയില്‍ അയ്യപ്പന്റെ മകന്‍ വിനീഷ് (34) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് മംഗലത്ത് നിന്നെത്തിയ യുവാക്കള്‍ ക്ഷേത്രക്കുളത്തിലിറങ്ങിയത്. ഇതിനിടെ വിനീഷിനെ കാണാതായിരുന്നു.

വിവരമറിഞ്ഞ് നാട്ടുകാര്‍ കുളത്തിലിറങ്ങി തിരച്ചില്‍ നടത്തിയതോടെ വൈകിട്ട് 8 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അമ്മ: വള്ളി

ഭാര്യ:ബിന്‍സി

മകന്‍ :കണ്ണന്‍