അന്നമനടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

Update: 2020-07-07 16:40 GMT

മാള: അന്നമനട ഗ്രാമപഞ്ചായത്തിലെ മലയാംകുന്നില്‍ പാലക്കല്‍ ജോണ്‍സന്‍ മകന്‍ റിന്റോ (24) വൈദ്യുതാഘാതമേറ്റ് മരിച്ചു. വീട്ടിലെ കുളത്തില്‍ മീന്‍ വളര്‍ത്തുന്നുണ്ട്. അതിലേക്ക് എയര്‍പമ്പിന് കണക്ഷന്‍ നല്‍കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഇന്നലെ വൈകീട്ട് 4.50 ഓടെയായിരുന്നു അപകടം. ഉടനെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തും മുന്‍പേ മരണപ്പെട്ടു.

മൂന്ന് വര്‍ഷം മുമ്പ് ഒരു കൂട്ടുകാരനുമൊത്ത് ബൈക്കില്‍ ഭാരതം മുഴുവന്‍ സഞ്ചരിച്ചിരുന്നു. കരാട്ടേ അദ്ധ്യാപകനാണ്. അമ്മ റീന.

സഹോദരങ്ങള്‍ റിജോ, റെയ്‌ജോ.