ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു

Update: 2021-09-02 14:41 GMT

തൊടുപുഴ: മറയൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി പാദുര്‍ഷ (30) ആണ് മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന യുവതിയെ കൈഞെരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി. ഇവരെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കാന്തല്ലൂര്‍ ബ്രഹ്മരം വ്യൂ പോയിന്റില്‍ നിന്ന് പാദുര്‍ഷയും യുവതിയും കൊക്കയിലേക്ക് ചാടുകയായിരുന്നു. ഇരുവരും കൈഞെരമ്പ് മുറിച്ച ശേഷം കൊക്കയില്‍ ചാടിയതാണെന്നാണ് പോലിസിന്റെ നിഗമനം. ആത്മഹത്യ ചെയ്യുമെന്ന് ഇരുവരും ചേര്‍ന്ന് ഇന്ന് രാവിലെ സുഹൃത്തുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു.




Tags:    

Similar News