ബൈക്കോടിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു; ഭാര്യയ്ക്കും മക്കള്‍ക്കും പരിക്ക്

Update: 2021-11-01 10:23 GMT

കണ്ണൂര്‍: ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ബൈക്ക് മറിഞ്ഞ് പരിക്കേറ്റു. പുതിയങ്ങാടി സി കെ റോഡ് സ്വദേശിയും പള്ളിക്കരയില്‍ താമസിക്കുകയും ചെയ്യുന്ന ശിഹാബ്(38) ആണ് ബൈക്ക് ഓടിക്കുന്നതിനിടെ രക്തസമ്മര്‍ദ്ദം കുറഞ്ഞ് കുഴഞ്ഞുവീണത്. വിനോദസഞ്ചാര കേന്ദ്രമായ പൈതല്‍ മലയില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം.

കൂടെയുണ്ടായിരുന്ന ഭാര്യയെയും രണ്ട് മക്കളെയും പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശിഹാബ് രാത്രി മരണപ്പെടുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ശിഹാബ് അവധിക്ക് നാട്ടിലെത്തി തിരിച്ചുപോവാനിരിക്കെയാണ് അപകടം. 

പുതിയങ്ങാടിയിലെ അബ്ദുല്ല, ജമീല ദമ്പതികളുടെ മകനാണ്.

ഭാര്യ: മുബീന(ഏഴോം). മക്കള്‍: ഷാനു, ശിഫ. സഹോദരങ്ങള്‍: ഷുഹൈബ്, നൗഫല്‍, ജസീല, ആമിന.

Tags:    

Similar News