കുരങ്ങുപനി ബാധിതരുടെ എണ്ണം 92 ആയതായി ലോകാരോഗ്യസംഘടന

Update: 2022-05-22 13:42 GMT

ജനീവ: ആഗോളതലത്തില്‍ ഇതുവരെ 92 പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന. 12 രാജ്യങ്ങളിലാണ് ഇത്രയുംപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 28 പേര്‍ക്ക് രോഗം സംശയിക്കുന്നുണ്ട്.

ഓസ്‌ട്രേലിയ, ബെല്‍ജിയം, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, സ്വീഡന്‍, യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗം ഇതുവരെ റിപോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളിലേക്കും രോഗബാധ വ്യാപിക്കാനിടയുണ്ടെന്ന് സംഘടന മുന്നറിയിപ്പുനല്‍കി.

സാധാരണ മൃഗങ്ങളില്‍ കണ്ടുവരുന്ന ഈ അസുഖം അപൂര്‍വമയാണ് മനുഷ്യരെ ബാധിക്കുന്നത്.

ഉയര്‍ന്ന താപനില, തലവേദന, പുറംവേദന, ചിക്കന്‍പോക്‌സിന്റേതുപോലുള്ള കുരുക്കള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 

Tags:    

Similar News