പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി കുറക്കണം; നിര്‍ദ്ദേശവുമായി ശമ്പളപരിഷ്‌കരണ കമീഷന്‍

പ്രവൃത്തിസമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാക്കാം

Update: 2021-09-03 18:40 GMT

തിരുവനന്തുപരം: സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി ചുരുക്കണമെന്ന് ശമ്പളപരിഷ്‌കരണ കമീഷന്‍. അതോടൊപ്പം കേന്ദ്രത്തെപ്പോലെ ലീവ് നിജപ്പെടുത്തി അവധി ദിവസത്തിന്റെ എണ്ണം കുറയ്ക്കണമെന്നും നിര്‍ദ്ദേശിച്ചു.


പ്രവൃത്തിസമയം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെയാക്കാം. അവശ്യഘട്ടത്തില്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നരീതി വേണം. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 57 ആക്കണം. ഇതുവഴി വിരമിക്കല്‍ ആനുകൂല്യം ഒരുവര്‍ഷം നീട്ടിവച്ച് സര്‍ക്കാരിന്റെ സാമ്പത്തികബാധ്യത കുറയ്ക്കാമെന്നും നിര്‍ദ്ദേശിച്ചുള്ള റിപോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു.





Tags: